ആറ്റിങ്ങൽ : സ്കൂൾ, കോളേജ് കുട്ടികളെ ലക്ഷ്യം വച്ച് ആന്ധ്രയിൽ നിന്നും രണ്ടുകിലോ കഞ്ചാവുമായെത്തിയ രണ്ടുപേരെ വർക്കല എക്‌സൈസ് പിടികൂടി. വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ അജയൻ പിള്ളയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ഇവരെ ആറ്റിങ്ങൽ ആലംകോട് ഭാഗത്തുവച്ച് പിടികൂടുകയായിരുന്നു. നാവായിക്കുളം സ്വദേശിയും മുൻ കഞ്ചാവുകേസിലെ പ്രതിയുമായ നവായിക്കുളം തോട്ടിങ്കര പുത്തൻ വീട്ടിൽ അശോകൻ, പാലക്കാട് സ്വദേശി മേലാർകാട് ഇരട്ടക്കുളം വീട്ടിൽ അനിൽകുമാർ എന്നിവരെയാണ് പിടികൂടിയത്.
