കിളിമാനൂർ: പുതിയ ടീച്ചർ പുതിയ സമയക്രമം പുതിയ കൂട്ടുകാർ എന്നിങ്ങനെ എല്ലാം പുതുമയുടെ ലോകമാണ് ഒന്നാം ക്ലാസുകാർക്ക്. കുട്ടികളെ തൽപര്യത്തോടെ വിദ്യാലയത്തിലെത്തിക്കാൻ കഥയും പാട്ടും കളികളും അഭിനയവും കരകൗശല പ്രവർത്തനങ്ങളും ഒരുക്കിയിരിക്കുകയൊണ് വിദ്യാലയം. സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ദശദിന വിദ്യാ പ്രവേശ് പദ്ധതിയാണ് ഒന്നൊരുക്കം. പത്ത് ദിനങ്ങളിലായി കുട്ടികളുടെ പേശീ വികാസം, ഭാഷാപരം, വൈജ്ഞാനികം, സാമൂഹികം, സർഗ്ഗാത്മക മേഖകളിലെ കഴിവ് വികസിപ്പിക്കാനുതകുന്നതാണ് പ്രവർത്തനങ്ങൾ. വിദ്യാലയത്തിൽ ഒന്നൊരുക്കം നടക്കുന്നതിനൊപ്പം വീടുകളിൽ വീടൊരുക്കം അനിവാര്യമാണ്. ഇതിനായി രക്ഷകർത്താക്കൾക്ക് പ്രത്യേക നിർദേശങ്ങൾ നൽകും. ഇതിലൂടെ വീട്ടിലും വിദ്യാലത്തിലും കുട്ടിക്ക് പിന്തുണ ഉറപ്പാക്കാൻ കഴിയും എന്നതാണ് ഒന്നൊരുക്കം പദ്ധതിയുടെ പ്രധാന വിജയം. ഓരോ പ്രവർത്തനത്തിലും വ്യക്തിഗത പിന്തുണയും പഠനോത്പന്നവും ലഭ്യമാകും. വീട്ടിലും വിദ്യാലയത്തിലും സന്തോഷത്തോടെ പഠനാന്തരീക്ഷം കുട്ടിക്ക് ഉറപ്പാക്കാൻ ഇതിലൂടെയാകും.
മഴ നടത്തം, വട്ടത്തിൽ നിന്ന് വട്ടത്തിലേക്ക്, കോഴിയമ്മയും കുഞ്ഞുങ്ങളും മീനിനെ നിർമ്മിക്കാം, കുമിള പറത്താം, മൂവ് ആൻ്ഫ്രീസ് എന്നിവയാണ് ഒന്നാം ദിന പ്രവർത്തനം. ചെടിയെ ഭംഗിയാക്കാം, നിറം മാറുന്ന പൂവ്, പാസിംഗ് ദ മ്പോൾ, അക്കിടി പറ്റിയ പരുന്ത് വലുതിൽ നിന്നും ചെറുതിലേക്ക്,സ്വതന്ത്ര വേള, വാക്ക്-വാക്ക് എന്നീ പ്രവർത്തനങ്ങളാണ് രണ്ടാം ദിവസം നടന്നത്.