വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ആറ്റിങ്ങൽ ഗവൺമെൻറ് ഐ.ടി.ഐ.യിലെ 23 ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് https://itiadmissions.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി ജൂൺ 20 അഞ്ച് മണി വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. എസ്.എസ്.എൽ.സി. പരീക്ഷയിൽ കണക്ക്, ഇംഗ്ലീഷ്,ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംവരണ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവേശനം നൽകുന്നത്. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിൻറ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂൺ 24 നകം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഏതെങ്കിലും ഐ.ടി.ഐ.ൽ നേരിട്ട് ഹാജരാകേണ്ടതാണ്. പ്രവേശനത്തിന് അർഹരായവരുടെ ലിസ്റ്റ് ജാലകം പോർട്ടലിലും ഐ.ടി.ഐ. നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കുന്നതും എസ്.എം.എസ്. മുഖാന്തിരം അറിയിക്കുന്നതുമായിരിക്കും. അന്വേഷണങ്ങൾക്ക്: 0470 2622391, 9495122391

 
								 
															 
								 
								 
															 
															 
				
