നെടുമങ്ങാട് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

2601606-untitled-1

നെടുമങ്ങാട്: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. നെടുമങ്ങാട് വാളിക്കോട് ദർശന സ്‌കൂളിന് സമീപം വാടയിൽ ഹൗസിൽ ഷംനാസ് നാസർ (32)നെയാണ് 2.97 ഗ്രാം എം.ഡി.എം.എയുമായി നെടുമങ്ങാട് പോലീസ് പിടികൂടിയത്. ഇയാൾ എക്സൈസിൽ സമാനമായ നിരവധി കേസുകളിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

നിലവിൽ നെടുമങ്ങാട് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും വാടകവീടുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം നടത്തുകയാണ് പതിവ്. നർകോട്ടിക് സെൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റൂറൽ ഡാൻസാ ഫ് ടീം അംഗങ്ങളായ എസ്.ഐ ഓസ്റ്റിൻ. ജി ഡെന്നിസൺ, ജി. എസ്.ഐ സജുകുമാർ, സതികുമാർ, അനൂപ്, എസ്. സി. പി. ഒ ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!