മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടം

1749790420217547-0

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടം. അഴിമുഖത്ത് ശക്തമായി തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിഞ്ഞു.വള്ളത്തിൽ ഉണ്ടായിരുന്ന തൊഴിലാളിക്ക് പരിക്കേറ്റു.രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.

മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകവേ അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു. പെരുമാതുറ ഒറ്റപന സ്വദേശി സഫീറിന്റെ ഉടമസ്ഥതയിലുള്ള മൈ ഹാർട്ട്‌ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. സഫീറിനെ കൂടാതെ ഒറ്റപ്പന സ്വദേശി റിയാസും വള്ളത്തിൽ ഉണ്ടായിരുന്നു. വയറിന് പരിക്കേറ്റ സഫീറിനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.വെള്ളത്തിൽ ഉണ്ടായിരുന്ന റിയാസ് സുരക്ഷിതമായി കരയ്ക്കെത്തി .അതേ സമയം പുലിമുട്ടിൽ കുടുങ്ങി കിടക്കുന്ന വള്ളത്തെ മറ്റൊരു വള്ളമെത്തിച്ച് കെട്ടിവലിച്ച് ഹാർബറിലേക്ക് മാറ്റി.വള്ളത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!