കിളിമാനൂർ:ചായമൻസ അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ ആദ്യ പ്രദർശനം നടന്നു.ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അടയമൺ യു പി എസിൽ വച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്.പ്രഥമാധ്യാപിക ഗീത എസ് നായർ പ്രദർശനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
കെ എസ് അഭിലാഷ് സ്വാഗതം പറഞ്ഞു.വി എൽ അനൂപ് അധ്യക്ഷത വഹിച്ചു.
ഗാന്ധി ദർശൻ കൺവീനർ പ്രിയ,വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ബി ഐ പ്രിയ, അധ്യാപകർ,വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
എഴുത്തുകാരനും സംവിധായകനും ആയിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് കവയിത്രി ബിന്ദു നന്ദനയാണ് സ്ക്രിപ്റ്റു തയ്യാറാക്കി ഡോക്യുമെൻ്ററി സംവിധാനം ചെയ്തിരിക്കുന്നത്.ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി, ബൈജു എസ് നായർ എന്നിവർ ചേർന്നാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്.
എരുവ അനൂപ് എഡിറ്റിംഗ്,സങ്കേതിക സഹായം ആര്യൻ എസ് ബി നായർ,നിർമ്മാണ നിർവ്വഹണം ബി മുരളീധരൻ നായർ എന്നിവരാണ്.
ആയുഷ് നാഷണൽ ഹെൽത്ത് മിഷൻ മുൻ മെഡിക്കൽ ഓഫീസർ ഡോ. ഡി .ചന്ദ്രകുമാർ,കെ എസ് ആർ ടി സി യിൽ കൺട്രോളിംഗ് ഇൻസ്പെക്ട റായിരുന്ന ബി. സാബു, ഡി പി ഐ മുൻ സീനിയർ സൂപ്രണ്ട് ആയ ബി. കുമുദം ,വിദ്യാർഥിനി ഋതുനന്ദ ആർ .എസ് എന്നിവർ ഡോക്യുമെൻ്ററിയുടെ ഭാഗമാകുന്നു.സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ ആണ് ഡോക്യുമെൻ്ററിയുടെ സി ഡി പ്രകാശനം നിർവഹിച്ചത്.