കല്ലറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ 18കാരൻ മരണപ്പെട്ടു

eiVAF7A6088

കല്ലറ കുറ്റിമൂട്ടിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അതുൽ (18) ആണ് ഇന്നലെ രാത്രി മരണപ്പെട്ടത്.

വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെ കല്ലറ കുറ്റിമൂട് കശുവണ്ടി ഫാക്ടറിക്ക് സമീപമാണ് അപകടം നടന്നത്. കാരേറ്റ് നിന്ന് കല്ലറയിലേക്ക് വന്ന ആൾട്ടോ കാറിൽ എതിർ ദിശയിൽ നിന്നും വന്ന സ്വിഫ്റ്റ് കാർ ഇടി ക്കുകയായിരുന്നു. ആൾട്ടോ കാറിൽ ഉണ്ടായിരുന്ന അതുലിനു ഗുരുതരമായ പരിക്കേറ്റു.മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഇന്ന് വൈകുന്നേരം സംസ്കാരം നടന്നു.ഭരതന്നൂർ കൈപ്പള്ളി വീട്ടിൽ അജി കുമാറിന്റെയും കവിതയുടെയും മകനാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!