നെടുമങ്ങാട് ഓട്ടോയും ബൈക്കും ഇടിച്ച് അപകടം- ഒരു വയസുകാരൻ മരണപ്പെട്ടു

images (22)

നെടുമങ്ങാട് :നെടുമങ്ങാട് ഓട്ടോയും ബൈക്കും ഇടിച്ച് അപകടം- ഒരു വയസുകാരൻ മരണപ്പെട്ടു. വിതുര ശിവൻകോവിൽ ജംഗ്ഷൻ മുസ്ലിം പള്ളിക്ക് സമീപം ഷിജാദ് മനസിലിൽ ഷിജാദിന്റെയും നൗഷിമയുടെയും മകൻ ബിസ്മിൻ ഹാൻ ആണ് മരിച്ചത്. വലിയമല മലമ്പ്രക്കോണത്ത് ഇന്ന് വൈകുന്നേരം 4 മണിക്ക് ആണ് അപകടം നടന്നത്.

വിതുരയിൽ നിന്നും നെടുമങ്ങാട് ഭാഗത്തേക്ക് വന്ന ഓട്ടോയും നെടുമങ്ങാട് നിന്നും പൊന്മുടിയിലേക്ക് പോയ മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മോട്ടോർസൈക്കിളും തമ്മിലാണ് കൂട്ടിയിടിച്ചത്. ബുള്ളറ്റ് ഓട്ടോ റിക്ഷയിൽ ഇടിച്ച് ഓട്ടോ മറിയുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന മാതാവിന്റെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!