ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ചെറുവള്ളിമുക്കിലെ വളവിലാണ് അപകടം നടന്നത്.അമിത വേഗതയിൽ വന്ന ചിത്തിര ബസ് റോഡിന് വശത്ത് പാർക്ക് ചെയ്തിരുന്ന കാറിലും എതിരെ വന്ന മറ്റൊരു ബസ്സിലും ഇടിച്ചു. മൂന്നു വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടെങ്കിലും ആർക്കും ഗുരുതര പരിക്കില്ല. നിസാര പരിക്കേറ്റ ബസ് യാത്രക്കാരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, സ്വകാര്യ ബസുകളുടെ അമിത വേഗത ബന്ധപ്പെട്ട അധികൃതർ ഇടപെട്ടു നിയന്ത്രിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.