കഠിനംകുളം : വീട്ടമ്മയുടെ മാല പൊട്ടിച്ച ശേഷം ഓടി കടലില്‍ ചാടിയ പ്രതിയെ പൊലീസും നാട്ടുകാരും തീരദേശ പൊലീസും ചേര്‍ന്ന് പിടികൂടി. പുതുക്കുറിച്ചി സ്വദേശി സുഹൈലിനെയാണ് പിടികൂടിയത്. പുതുക്കുറിച്ചി സ്വദേശിനി ജുബൈറയുടെ മാലയാണ് ഇയാള്‍ പൊട്ടിച്ചത്.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം .പൊലീസ് പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിക്കവെ പ്രതി കടലില്‍ ചാടി.
സുഹൈല്‍ ആദ്യം ചിക്കന്‍ കട ഉടമയില്‍ നിന്നും 5,000 രൂപ പിടിച്ചുപറിച്ചിരുന്നു.തുടര്‍ന്ന് കടക്കാരന് പരാതി നല്‍കുകയും കേസില്‍ കഠിനംകുളം പൊലീസ് അന്വേഷണം തുടരുകയും പ്രതിയെ പിന്തുടര്‍ന്നെത്തുകയും ചെയ്തു. ഈ സമയത്താണ് സുഹൈല്‍ 54 കാരിയായ ജുബൈറയുടെ വീട്ടിലേക്ക് ഓടിക്കയറിയത്. തുടര്‍ന്ന് ജുബൈറയുടെ സ്വര്‍ണ്ണ മാലയും പൊട്ടിച്ച് ഓടി കടലിലേക്ക് ചാടുകയായിരുന്നു. പ്രതിക്കെതിരെ കഠിനംകുളം സ്റ്റേഷനില്‍ മാത്രം ഏഴു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.