ദേശീയപാതയിൽ ആലംകോട് ജംഗ്ഷനിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം

eiBJ13X24393

ആറ്റിങ്ങൽ: ദേശീയപാതയിൽ ആലംകോട് ജംഗ്ഷനിൽ രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രികന് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. കൊല്ലം ഭാഗത്തു നിന്നും രോഗിയുമായി വന്ന ആംബുലൻസും കിളിമാനൂർ റോഡിൽ നിന്നും ആലംകോട് ജംഗ്ഷനിലേക്ക് ഇറങ്ങിയ ആൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവറെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ട് പോയി. അപകടത്തിൽ പെട്ട ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെയും മറ്റൊരു ആംബുലൻസിൽ . ആശുപത്രിയിലേക്ക് കൊണ്ടുപോയി.അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!