ആലംകോട് സ്കൂളിൽ റാഗിങ് നടന്നതായി പരാതി

ei018QI21822

ആലംകോട് : പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗിങ് ചെയ്ത് മർദിച്ചെന്ന് പരാതി. ആലംകോട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഭവം. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ പരിക്ക് ​ഗുരുതരമാണ്. മർദ്ദനമേറ്റ കുട്ടികളുടെ രക്ഷിതാക്കൾ ന​ഗരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്കൂളിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത്. മർദ്ദനമേറ്റ വി​ദ്യാർത്ഥികൾ പത്താം ക്ലാസ് വരെ ഇതേ സ്കൂളിൽ തന്നയൊണ് പഠിച്ചത്. ഇന്നലെ ഉച്ച്ക്ക് പ്ലസ്ടു വിദ്യാർത്ഥികൾ ഇവരെ അടുത്തേക്ക് വിളിച്ച് പേര് ചോദിച്ചു. ശബ്ദം കുറച്ചാണ് പേര് പറഞ്ഞതെന്നും ബഹുമാനിച്ചില്ലെന്നും പറഞ്ഞാണ് മർ​ദ്ദിച്ചതെന്നും പരാതിയിൽ പറയുന്നു.

പരിക്കേറ്റ വിദ്യാർത്ഥികളെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നിട് മെഡിക്കൽ കോളേജിലും ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പ്ലസ്ടു വിദ്യാർത്ഥികളെ സസ്പൻഡ് ചെയ്തതായി സ്കൂൾ പ്രിൻസിപ്പൾ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!