അഞ്ചുതെങ്ങ്: കപ്പൽ ദുരന്തങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി സി.ഐ.റ്റി.യു മത്സ്യത്തൊഴിലാളി യൂണിയൻ പോസ്റ്റ് ഓഫീസ് ഉപരോധം സംഘടിപ്പിച്ചു.
അറബിക്കടലിൽ കേരള തീരത്ത് ഉണ്ടായ കപ്പൽ അപകടം മത്സ്യമേഖലയെ വളരെ ദോഷകരമായി ബാധിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.റ്റി.യു ആറ്റിങ്ങൾ ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ഫെഡറേഷൻ സംസ്ഥാന ട്രഷറർ സി. പയസ് നിർവഹിച്ചു. യൂണിയൻ ഏര്യാ പ്രസിഡൻ്റ് തോപ്പിൽ നജീബ് അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ആർ. ജറാൾഡ്, സി.പി.ഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ ചന്ദ്ര, യൂണിയൻ ഏര്യാ സെക്രട്ടറി ജസ്റ്റിൻ ആൽബി, ജോസഫിൻ മാർട്ടിൻ, ജോസ് ചാർളി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
 
								 
															 
								 
								 
															 
															 
				

