മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

Kizhuvilam secretary

കിഴുവിലം : കെ.സ്മാർട്ട് അപാകതകൾ പരിഹരിച്ച് സേവനം എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റുമാരായ കിഴുവിലം ബിജു, കടയറ ജയചന്ദ്രൻ, ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ.ശശി,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും കിഴുവിലം ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് ജയന്തി കൃഷ്ണ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി.എ. റഹീം, ബാബുരാജ്, മഞ്ജു പ്രദീപ്, സൈന ബീവി, ബിനോയ്, എസ്.ചന്ദ്രൻ,കോരാണി വിജയൻ, നൗഷാദ്, പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി സബീർ കോരാണി,പഞ്ചായത്ത് മെമ്പറും മഹിളാ കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം പ്രസിഡന്റുമായ സെലീന റഫീഖ്, പഞ്ചായത്ത് മെമ്പറും കിഴുവിലം മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ വത്സലകുമാരി, മണ്ഡലം ഭാരവാഹികളായ നന്ദകുമാർ,റഫീഖ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!