വാമനപുരത്ത് ആരംഭിച്ച ഗ്രാമകോടതിക്ക് ഹൈക്കോടതിയുടെ ആദരം

Gramakodathi

വാമനപുരം മണ്ഡലവും ബ്ലോക്ക് പഞ്ചായത്തും വ്യവഹാര രഹിതമായി മാറ്റുന്നതിന്റെ ഭാഗമായി വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെ സഹായത്തോടെ ആരംഭിച്ച ഗ്രാമകോടതിക്ക് കേരള ഹൈക്കോടതിയുടെ ആദരം.തിരുവനന്തപുരത്ത് നടന്ന ജില്ലാ ലീഗൽ സർവീസ് മീറ്റിൽ ഡി.കെ.മുരളി എം.എൽ.എയും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളവും ചേർന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജമന്ദാറിന്റെ സാന്നിദ്ധ്യത്തിൽ ഹൈക്കോടതി ജഡ്ജ് രാജാ വിജയരാഘവനിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി. വാമനപുരം ബ്ലോക്ക് പഞ്ചായത്തും ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയും ചേർന്ന് പ്രസിദ്ധീകരിച്ച പൗരാവകാശങ്ങളും നിയമവ്യവസ്ഥയും എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനവും ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിർവഹിച്ചു. വാമനപുരം ബ്ലോക്കിലും മണ്ഡലത്തിലും ഉൾപ്പെട്ട പത്ത് പഞ്ചായത്തുകൾ ഉൾപ്പെടുത്തിയാണ് 2025 ജനുവരിയിൽ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ ഗ്രാമകോടതി ആരംഭിച്ചത്. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചയാണ് ഗ്രാമകോടതി കൂടുന്നത്.പഞ്ചായത്ത് ഓഫീസുകളിൽ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടികളിൽ നിക്ഷേപിക്കുന്ന പരാതികൾ ലീഗൽ സർവീസ് വോളന്റിയർമാർ ശേഖരിച്ച് പരാതിക്കാർക്ക് നോട്ടീസ് നൽകി ഹിയറിംഗ് നടത്തി ജഡ്ജി വിധി പ്രസ്താവിക്കുന്നു. സേവനങ്ങൾ പൂർണമായും സൗജന്യമാണ്.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.എം.റാസി,സെക്രട്ടറി എസ്.ആർ.രാജീവ്,ബ്ലോക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അഡ്വ.നിസി തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!