നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി ബസിൽ വച്ച് യാത്രക്കാരിയെ കടന്നുപിടിച്ച് ശല്യം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.ആനാട് മൂഴി ഊരാളിക്കോണത്ത് തടത്തരികത്ത് വീട്ടിൽ പള്ള് ഷിബു എന്ന എസ്.ഷിബുവിനെ (47)യാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 8.30നാണ് സംഭവം. ആറ്റിങ്ങലിൽ നിന്ന് വെഞ്ഞാറമൂട് -പുത്തൻപാലം വഴി നെടുമങ്ങാട്ടേക്ക് പോയ ബസ് കല്ലിയോട് എത്തിയപ്പോഴാണ് സംഭവം.യാത്രക്കാരി ബഹളം വച്ചതോടെ മറ്റു യാത്രക്കാർ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.ഷിബുവിനെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.
