വായനവാരാചരണത്തിൻ്റെ ഭാഗമായി തനിമ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹിത്യയാത്ര സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ചാപ്റ്ററുകളിൽ നിന്ന് കലാസാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ സംഘം പൂവാർ ‘ഒരിടത്തൊരിടത്ത് ‘ പുസ്തകപ്പുരയിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. വൈകുന്നേരം പുസ്തകപ്പുരയിൽ ഒരുക്കിയ സർഗമുറ്റം ചടങ്ങിൽ തനിമ കലാസാഹിത്യവേദി ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് അമീർകണ്ടൽ സംഗമത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചാന്നാങ്കര ജയപ്രകാശ്, അശ്കർ കബീർ, ഷാഹുൽ ഹമീദ് അഴീക്കോട്, ഷാമില കാരക്കമണ്ഡപം, അനിൽ ആർ മധു, മെഹർ മാഹീൻ, ദിനേശൻ, സുനിത സിറാജ്, അൻസർ പാച്ചിറ, സുമിന നേമം, അൽ മയൂഫ്, ഷാമില അമ്പലത്തറ, നിദ ഫാത്തിമ, നൂറുൽ ഹസൻ, ഷാജില, സജ്ന, സിയാദ് ആലുംമൂട്, റസിയ തുടങ്ങിയവർ വിവിധ സർഗാവിഷ്ക്കാരങ്ങൾ അവതരിപ്പിച്ചു.
