ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെ നേതൃത്വത്തിൽ പരാതി രഹിത പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമായി നടപ്പിലാക്കിയതിന് ഒന്നാം സ്ഥാനം ലഭിച്ച അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന് ടാഗൂർ തീയേറ്ററിൽ വച്ച് ജില്ലാ പ്രിൻസിപ്പൽ ജഡ്ജി നാസീറ പുരസ്‌കാരം വിതരണം ചെയ്തു.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ,ഹൈക്കോടതി സീനിയർ ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്,ജസ്റ്റിസ് രാജ വിജയരാഘവൻ, പൊലീസ് ചീഫ് ഷൈഖ് ദർവേഷ് സാഹിബ് ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി സബ് ജഡ്ജി ഷംനാദ് എന്നിവർ സാന്നിഹിതരായി. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജുവിന്റ നേതൃത്വത്തിൽ സ്റ്റിയറിoഗ് കമ്മിറ്റി അംഗങ്ങളും ചാർജ് സെക്രട്ടറിയും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി, വൈസ് പ്രസിഡന്റ് ലിജാബോസ്,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.എൻ.സൈജുരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ ലൂവീസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർസൺ ഫ്ളോറൻസ് ജോൺസൺ,മെമ്പർമാരായ സരിത ബിജു,സോഫിയ ജ്ഞാനദാസ്,മിനി ജൂഡ്,സജിസുന്ദർ, സെക്രട്ടറി ചാർജ് ഷോമി ജോസ്,മുൻസെക്രട്ടറി രാജീവ്,ടെക്നിക്കൽ അസിസ്റ്റൻഡ് ദിവ്യ എന്നിവർ പങ്കെടുത്തു.