കേരള സർവ്വകലാശാലയിൽ നിന്ന് ഹിസ്റ്ററിയിൽ പിഎച്ച്ഡി നേടിയ ഡോ.എൽ ദർശനക്ക് കരിച്ചാറ സൗഹൃദവേദിയുടെ സ്നേഹാദരവ്

IMG-20250624-WA0023

കണിയാപുരം: കേരള സർവ്വകലാശാലയിൽ നിന്ന് ഹിസ്റ്ററിയിൽ പിഎച്ച്ഡി നേടിയ ഡോ.എൽ ദർശനക്ക് കരിച്ചാറ സൗഹൃദവേദി സ്നേഹാദരവ് നൽകി. ഒട്ടേറെ പ്രയാസങ്ങളും വെല്ലുവിളികളേയും അതിജയിച്ചാണ് ദർശന ഈ നേട്ടം കൈവരിച്ചത്.ദർശനയുടെ ഈനേട്ടം നാടിന് അഭിമാനവും പ്രചോദനവുമാണ്.

കണിയാപുരത്ത് ദർശനയുടെ ഗൃഹാങ്കണത്തിൽ നടന്ന ചടങ്ങിൽ സൗഹൃദവേദി പ്രസിഡൻ്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അമീർ കണ്ടൽ സൗഹൃദവേദിയുടെ സ്നേഹോപഹാരം സമർപ്പിച്ചു. എക്സിക്യുട്ടീവ് അംഗം സത്യൻ പൊന്നാടയണിയിച്ചു.എ എ ജമീൽ, പ്രദീപ് കരിച്ചാറ, സുധീർ എ സലാം,ബഷീർ പുളിവിളാകം, അസീം ബായ്, സക്കീർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.സൗഹൃദവേദി പ്രസിഡൻ്റ് പ്രദീപ് കുമാറിൻ്റേയും ലതയുടേയും മകളാണ് ദർശന. ആലപ്പുഴ സ്വദേശിയും മലപ്പുറം പെരുമ്പൽ നന്നമുക്ക് ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥനുമായ ഡോ.എസ് സരുൺ ആണ് ദർശനയുടെ ഭർത്താവ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!