ചത്തിസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടി വീരചരമം പ്രാപിച്ച സി.ആർ.പി.എഫ് കോബ്രാ കമാൻഡോ വിഷ്ണുവിൻ്റെ ഓർമ്മ ദിനത്തിൽ സ്മരണ പുഷ്പാഞ്ജലി അർപ്പിച്ച് വിദ്യാർത്ഥികൾ. പാലോട് പച്ച ഡി.ബി.എൽ.പി.എസിലെ വിദ്യാർത്ഥികളാണ് അധ്യാപകരുടെയും പി.റ്റി.എ ഭാരവാഹികളുടെയും നേതൃത്വത്തിൽ ധീര ജവാൻ്റെ വസതിയിലെത്തി ചിത്രത്തിന് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ചത്. വാർഡ് മെമ്പർ പി.സനിൽകുമാർ, ഹെഡ്മാസ്റ്റർ ബി.എസ്.സജികുമാർ, പി.ടി.എ. പ്രസിഡൻ്റ് ശ്രീലത, നല്ലപാഠം കോർഡിനേറ്റർ അനിതകുമാരി വി.എസ്, വിദ്യ.ഒ എന്നിവർ പങ്കെടുത്തു
