ധീരജവാന് സ്മരണാഞ്ജലി അർപ്പിച്ച് പാലോട് പച്ച ഡി.ബി.എൽ.പി.എസിലെ വിദ്യാർത്ഥികൾ

IMG-20250624-WA0000

ചത്തിസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടി വീരചരമം പ്രാപിച്ച സി.ആർ.പി.എഫ് കോബ്രാ കമാൻഡോ വിഷ്ണുവിൻ്റെ ഓർമ്മ ദിനത്തിൽ സ്മരണ പുഷ്പാഞ്ജലി അർപ്പിച്ച് വിദ്യാർത്ഥികൾ. പാലോട് പച്ച ഡി.ബി.എൽ.പി.എസിലെ വിദ്യാർത്ഥികളാണ് അധ്യാപകരുടെയും പി.റ്റി.എ ഭാരവാഹികളുടെയും നേതൃത്വത്തിൽ ധീര ജവാൻ്റെ വസതിയിലെത്തി ചിത്രത്തിന് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ചത്. വാർഡ് മെമ്പർ പി.സനിൽകുമാർ, ഹെഡ്മാസ്റ്റർ ബി.എസ്.സജികുമാർ, പി.ടി.എ. പ്രസിഡൻ്റ് ശ്രീലത, നല്ലപാഠം കോർഡിനേറ്റർ അനിതകുമാരി വി.എസ്, വിദ്യ.ഒ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!