മംഗലപുരം പതിനാറാം മൈൽ പൊയ്കപ്പള്ളിയിൽ കഞ്ചാവുമായി രണ്ട് പേരെ റൂറൽ ഡാൻസാഫ് സംഘവും മംഗലപുരം പോലീസും ചേർന്ന് പിടികൂടി. കീഴ്തോന്നക്കൽ വില്ലേജിൽ വേങ്ങോട് ബ്ലോക്ക് നമ്പർ 176 ഗോകുലം വീട്ടിൽ ആദർശ്(27), കുടവൂർ പ്ലാവിള വീട്ടിൽ ശ്രീജിത്ത് (23) എന്നിവർ ആണ് 1.280 കിലോ ഗ്രാം കഞ്ചാവും ആയി പിടിയിലായത്. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഇരുചക്ര വാഹനവും പിടിച്ചെടുത്തു.
കേരള തമിഴ്നാട് അതിർത്തിയിൽ നിന്നാണ് ഇവൻ കഞ്ചാവ് എത്തിച്ചത്. മംഗലപുരം, ആറ്റിങ്ങൽ മേഖലയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചുള്ള വിൽപ്പനക്കായി ആണ് ഇവർ കഞ്ചാവ് കടത്തി കൊണ്ട് വന്നത്.
കഴിഞ്ഞ ദിവസം കല്ലമ്പലത്ത് 10 കിലോ കഞ്ചാവും ആയി നെയ്യാറ്റിൻകര സ്വദേശി ആയ അരുൺ പ്രശാന്തിനെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് ഇവരും പിടിയിൽ ആകുന്നത്.
നർക്കോട്ടിക്ക് സെൽ ഡി വൈ എസ്സ് പി കെ. പ്രദീപിന്റെ നേതൃത്വത്തിൽ മംഗലപുരം പോലിസ് ഇൻസ്പെക്ടർ ഹേമന്ത് ഡാൻസാഫ് എസ്സ് ഐ മാരായ എഫ് ഫയാസ്, ബി ദിലീപ്, രാജീവൻ സി പി ഒ മാരായ ദിനോർ, റിയാസ്സ്, സുനിൽരാജ് എന്നിവരുടെ സംഘം ആണ് അറസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകിയത്.
								
															
								
								
															
				

