ഐ.ടി.ഐ.സംസ്ഥാനതല കലാകായികമേള: ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ.യ്ക്ക് ചരിത്രനേട്ടം.

IMG-20250625-WA0006

ഏറ്റുമാനൂരിൽ വച്ച് നടന്ന സംസ്ഥാനതല ഐ.ടി.ഐ. കലോത്സവത്തിലും കുന്നംകുളത്തുവച്ച് നടന്ന കായിക മേളയിലും ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ. മിന്നുന്ന പ്രകടനം കാഴ്ചവച്ചു. കലോത്സവത്തിൽ ആകെ 43 പോയിന്റ് നേടി സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കലാപ്രതിഭാ പട്ടവും ആറ്റിങ്ങൽ ഐ.ടി.ഐ. സ്വന്തമാക്കി. കലോത്സവത്തിൽ ഭരതനാട്യം, കുച്ചുപുടി എന്നിവയിൽ ഒന്നാം സ്ഥാനത്തോടെ ബി.എസ്.ഋതുവർണ്ണൻ കലാപ്രതിഭയായി. കൂടാതെ മോണോ ആക്ടിൽ ആദിത്യയും ലളിതഗാനം മലയാളം പ്രസംഗമത്സരം എന്നിവയിൽ അലൻ.എ.എസും ആദിത്യ ശങ്കർ.എസും ഒന്നാം സ്ഥാനം നേടി. കവിതാപാരായണം മാപ്പിളപ്പാട്ട് എന്നിവയിൽ അഭിഷ.എ.എസും മിമിക്രിയിൽ അർജുൻ ലാൽ.എസ്.എസും ചെറുകഥാ രചനയിൽ അഭയ്കൃഷ്ണ.ബി.എസും രണ്ടാം സ്ഥാനം നേടി. നാടൻപാട്ട്, സംഘനൃത്തം എന്നീ ഗ്രൂപ്പ് ഐറ്റങ്ങളിൽ അക്ഷജ്ൻ്റെയും ആതിരയുടെയും നേതൃത്വത്തിലുള്ള സംഘവും രണ്ടാം സ്ഥാനം നേടി.

വോളിബോൾ മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ കായികമേളയിൽ 36 പോയിൻ്റ് നേടി സംസ്ഥാനതലത്തിൽ നാലാം സ്ഥാനത്തെത്തി. ഷട്ടിൽ ബാഡ്മിൻ്റൺ സിംഗിൾസിൽ ശ്യാം നാഥും ഡിസ്കസ് ത്രോയിൽ ഫാത്തിമ ബീവിയും ഒന്നാം സ്ഥാനത്തെത്തി. 5000 മീറ്റർ ഓട്ടത്തിൽ സൂരജ്.എസ് രണ്ടാം സ്ഥാനവും മീനു മൂന്നാം സ്ഥാനവും നേടി. ലോംഗ് ജംബിൽ രണ്ടാം സ്ഥാനവും ഹൈ ജംബിൽ മൂന്നാം സ്ഥാനവും ദിന.ഡി കരസ്ഥമാക്കി. കലാകായിക ഇനങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള 26 ന് ട്രെയിനീസ് കൗൺസിൽ ചെയർമാൻ എസ്.സിജോയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുമോദനയോഗം ഒ.എസ്.അംബിക എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർ പേഴ്സൺ അഡ്വ.എസ് കുമാരി, പ്രിൻസിപ്പാൾ മിനി.കെ, ജന.സെക്രട്ടറി അപർണ്ണ.എം, കെ.എസ്.ഐ.ടി.സി കൗൺസിലർ ആദിത്യ ശങ്കർ.എസ് തുടങ്ങിയവർ സംസാരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!