കഠിനംകുളം : പുതുക്കുറിച്ചിയില്‍ വള്ളം തലകീഴായി മറിഞ്ഞ് അപകടം.ഒരാളെ കാണാതായി.പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ ആന്റണി(65)യെയാണ് കാണാതായത്.
നാല് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്ന് പേര് നീന്തി രക്ഷപ്പെട്ടു.ഇന്ന് രാവിലെ 6.30ഓടെയാണ് സംഭവം. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും തിരച്ചില്‍ തുടരുകയാണ്. മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം.