പെരുമാതുറ : പെരുമാതുറ സ്വദേശി ചിറയിൻകീഴിൽ ട്രെയിൻ തട്ടി മരിച്ചു. ചിറയിൻകീഴ് അഴൂർ ലസ്കക്ക് സമീപമാണ് സംഭവം നടന്നത്.
പെരുമാതുറ ഇടപ്പള്ളിക്ക് സമീപം നസീബ് മൻസിലിൽ നസീർ (65) ആണ് മരിച്ചത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ നദീറ. മുൻ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗം നസീഹ സിയാദ്, നസീബ് എന്നിവർ മക്കളാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ പെരുമാതുറ വലിയപള്ളി ഖബ്ർസ്ഥാനിൽ കബറടക്കും.