ആറ്റിങ്ങൽ: ജാമ്യ ഉത്തരവ് ലംഘിച്ച കേസിൽ ഇടയ്ക്കോട് ഊരുപൊയ്ക മങ്കാട്ടുമൂല രതീഷ് ഭവനിൽ രതീഷിനെ (36) കോടതി റിമാൻഡ് ചെയ്തു.
ആറ്റിങ്ങൽ,മംഗലപുരം,പോത്തൻകോട്,ശ്രീകാര്യം എന്നീ പൊലീസ് സ്റ്റേഷനുകളിലെ കൊലപാതകം,കൊലപാതകശ്രമം തുടങ്ങി നിരവധിക്കേസുകളിലെ പ്രതിയാണിയാൾ.
തിരുവനന്തപുരം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഏപ്രിലിൽ നല്ലനടപ്പിന് മൂന്നു വർഷത്തേക്ക് ജാമ്യം വാങ്ങിയിരുന്നു. എന്നാൽ വീണ്ടും ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമത്തിൽ ഉൾപ്പെട്ടതോടെയാണ് ജാമ്യം റദ്ദാക്കിയത്.ജില്ല പൊലീസ് മേധാവി സുദർശന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയൻ.ജെ പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി രതീഷിനെ രണ്ട് വർഷത്തേക്ക് റിമാൻഡ് ചെയ്തു.