നന്ദിയോട്: പറമ്പിൽ വിളയിച്ച കൈതച്ചക്ക കണ്ട് അത്ഭുതപ്പെട്ട് നാട്ടുകാർ. പച്ച പാലുവള്ളി രമ്യാഭവനിൽ സുമതിയുടെ പറമ്പിൽ വിളയിച്ച കൈതച്ചക്കയാണ് നാട്ടുകാർക്ക് കൗതുകമായി മാറിയത്. ഒരു കൈതച്ചെടിയിൽ സാധാരണയായി ഒരു ചക്കയാണ് ഉണ്ടാകുന്നത്. എന്നാൽ ഈ കൈതച്ചക്കയിൽ പാകമായ ഒരു ചക്ക യും അതോടൊപ്പം ഏഴു കുഞ്ഞു ചക്കകളും ആണ് ഉള്ളത്. ചക്കയുടെ മുകൾഭാഗത്ത് കാണുന്ന ഇലകളും ഇവയ്ക്കില്ല. പച്ച മുടുമ്പിലെ രാമചന്ദ്രന്റെ കടയിൽ പ്രദർശിപ്പിച്ചിരിക്കുന്ന കൈതച്ചക്ക കാണാൻ നിരവധി ആളുകളാണ് വന്നത്.
