തോട്ടയ്ക്കാട് ഗവൺമെൻറ് എൽ പി സ്കൂളിന് സംസ്ഥാന സർക്കാർ വാർഷിക ബജറ്റിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം ആറ്റിങ്ങൽ എം.എൽ.എ ഒ . എസ് അംബിക നിർവഹിച്ചു. പൊതുമരാമത്ത് ബിൽഡിംഗ്സ് വിഭാഗത്തിനാണ് നിർവഹണ ചുമതല.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജീർ രാജകുമാരി അധ്യക്ഷത വഹിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി . പി. മുരളി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദർശിനി ‘ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ പങ്കജാക്ഷൻ,എം കെ ജ്യോതി, ബിജു,എം എ കരീം, കിളിമാനൂർ ബി പി സി നവാസ് ട്രെയിനർ വിനോദ്,ഷീബ,എസ് മധുസൂദനക്കുറുപ്പ്, ദിലീപ് കുമാർ,ആർ പ്രകാശൻ,ഉണ്ണികൃഷ്ണൻ,എച്ച് എം ഇൻ- ചാർജ് ഷമീന തുടങ്ങിയവർ സംസാരിച്ചു