കിളിമാനൂർ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ‘ലഹരിക്കെതിരെ കുട്ടികൾ ‘ എന്ന സന്ദേശമുൾക്കൊണ്ട് കിളിമാനൂർ പഞ്ചായത്ത് ബസ്റ്റാൻ്റിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സലിൽ മയക്കുമരുന്നിൻ്റെ ഭയാനകതവിശദീകരിച്ചു. പി.ടി.എ പ്രസിഡൻ്റ് ബി.ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സിബി, ഹെഡ്മിസ്ട്രസ് ഗീത.s നായർ, സ്കൂൾമാനേജർ എൻ അർ ജോഷി, അധ്യാപിക വി.മനില എന്നിവർ ആശംസകൾ നേർന്നു.
