മടവൂർ: ലഹരിക്കെതിരെ ഒരുമയുടെ വലയം ഒരുക്കി മടവൂർ ഗവ. എൽ.പി.എസിലെ കുരുന്നുകൾ ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരിലുള്ള സന്ദേശ പ്രചരണാർഥമാണ് സ്കൂളങ്കണത്തിൽ കൂട്ടുകാർ ലഹരി വിരുദ്ധവലയം തീർത്തത്.
കുട്ടികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബ് ലഹരിക്കെതിരിലുള്ള താക്കീതായി. ജീവിതമാണ് ലഹരി , വായനയാണ് ലഹരി തുടങ്ങി വിവിധ പ്ലാക്കാർഡുകൾ ലഹരി വിരുദ്ധ വലയത്തിൽ ഉയർന്നു.അനുബന്ധമായി നടന്ന ലഹരി വിരുദ്ധ സംഗമത്തിൽ പി.ടി.എ പ്രസിഡൻ്റ് ആരതി കൃഷ്ണ അധ്യക്ഷത വഹിച്ചു.
വസുദേവ് ശങ്കർ, മഹേശ്വർ എന്നിവർ ലഹരിയുടെ ചതിക്കുഴികൾ വിശദീകരിച്ചു. രോഹിണി മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു
അവന്തിക ദിലീപ് ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സജിത്ത് മടവൂർ ആശംസകൾ നേർന്നു.ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പ്രീത . കെ. എൽ നന്ദിയും പറഞ്ഞു.