കല്ലമ്പലം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടന്നു വരുന്ന മേഖലാ ക്യാമ്പുകളുടെ ഭാഗമായി കണിയാപുരം മേഖലയുടെ ആഭിമുഖ്യത്തിൽ പ്രസിഡൻ്റ് അബ്ദുൽ സലാം അഹ്സനിയുടെ അധ്യക്ഷതയിൽ ആലംകോട് ഹാരിസൺ പ്ലാസയിൽ സംഘടിപ്പിച്ച പണ്ഡിത സംഗമം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് കെ.എം ഹാശിം ഹാജി ഉദ്ഘാടനം ചെയ്തു.
സമസ്ത കേന്ദ്ര മുശാവറ അംഗം വിഴിഞ്ഞം അബ്ദുൽ റഹ്മാൻ സഖാഫി ക്ലാസ്സിന് നേതൃത്വം നൽകി.കേരളത്തില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മുസ്ലിം സമൂഹത്തിനിടയില്‍ ആരാധന കർമങ്ങളിൽ ഭേദഗതി വരുത്തി വിശ്വാസരാഹിത്യത്തിന്റേയും തീവ്രതയുടേയും സലഫിസത്തിന്റെയും മതരാഷ്ട്രവാദത്തിന്റെയും കള്ളത്വരീഖത്തിന്റെയും സംഘടിത പ്രവർത്തനത്തിലൂടെ സമൂഹത്തിൽ ചിദ്രത ഉണ്ടാക്കുന്നവരെ കരുകിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സമസ്ത ജില്ലാ ജനറൽ സെക്രട്ടറി ജാബിർ ഫാളിലി,ഷംസുദ്ദീൻ കാമിലി,സയ്യിദ് മുഹമ്മദ് ജൗഹരി,സാബിർ സൈനി,നൗഫൽ മദനി,ഹബീബുള്ള സഖാഫി,അനീസ് സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു മേഖല ജനറൽ സെക്രട്ടറി സിദ്ദീഖ് അഹ്സനി സ്വാഗതവും ആഷിക് ജവാഹിരി നന്ദിയും പറഞ്ഞു