ആറ്റിങ്ങൽ: ഡിവൈഎഫ്ഐ തച്ചൂർകുന്ന് യൂണിറ്റ് സംഘടിപ്പിച്ച പഠനോത്സവം ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് അജയ് പ്രദീപ് അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി അഖിൽ സ്വാഗതം ആശംസിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി, ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ചന്ദ്രബോസ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അഖിൽ, പ്രസിഡൻ്റ് അരുൺ, ടി. ദിലീപ് കുമാർ, ശ്രീലത പ്രദീപ്, ടിടി ഷാജി, അനീഷ്. തുടങ്ങിയവർ സംസാരിച്ചു. തച്ചൂർകുന്ന് ബ്രാഞ്ച് സെക്രട്ടറി എസ്. കൃഷ്ണദാസ് നന്ദി രേഖപ്പെടുത്തി.
