കല്ലമ്പലം: കല്ലമ്പലം വെയിലൂരിൽ കെഎസ്ആർടിസി ബസും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഭർത്താവിന് പിന്നാലെ ഭാര്യയും മരണപ്പെട്ടു. പരവൂർ കൂനയിൽ, സുലോചന നിവാസിൽ ശ്യാം ശശിധരന്റെ ഭാര്യ ഷീന (51)യാണ് മരണപ്പെട്ടത്.
ഇന്ന് വൈകുന്നേരം നാലര മണിയോടെയാണ് അപകടം നടന്നത്. കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ സ്കൂട്ടിയുമാണ് ഇടിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്യാം ശശിധരൻ്റെ ജീവൻ രക്ഷിക്കാൻ ആയില്ല. ഒപ്പമുണ്ടായിരുന്ന ഭാര്യ ഷീനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.