വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ei0THDO46028

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആന്തരികാവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദം താഴ്ന്ന നിലയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം വെന്റിലേറ്ററിൽ തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ ഉള്ളത്. വിദഗ്ധ മെഡിക്കൽ സംഘം അദ്ദേഹത്തെ പരിശോധിച്ച് വരികയാണ്. വിഎസിന്റെ ഏറ്റവും അടുത്ത ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ഇപ്പോൾ ആശുപത്രിയിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!