ഡോക്ടേഴ്സ് ഡേ അനുബന്ധിച്ച് മണമ്പൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മണമ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെ ആദരിച്ചു. ഫാമിലി ഹെൽത്ത് സെന്റർ ഇൻചാർജും, ഐ എം എ പ്രസിഡന്റുമായ ഡോ: രാമകൃഷ്ണ ബാബുവിനെയും ഡോക്ടർ ജാസ്മിനെയും ആണ് ആദരിച്ചത്. പ്രസ്തുത ചടങ്ങിൽ മണമ്പൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലയൺ ഷിജു ഷറഫ്, ലയൺ പ്രസന്നൻ, ലയൺ സുദർശനൻ ജോത്സ്യർ, ലയൺ സുധാകരൻ, ലയൺ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
