പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് മഞ്ഞപ്പാറ 12 ാം വാർഡിൽ മൊട്ടക്കുഴി ജംഗ്ഷനിൽ അഡ്വ.അടൂർ പ്രകാശ് എംപിയുടെ 2023-24 വർഷത്തെ ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ അനുവദിച്ച് പണി പൂർത്തിയാക്കിയ ബസ് കാത്തിരിപ്പ് കേന്ദ്രം മൊട്ടക്കുഴി ജംഗ്ഷനിൽ അടൂർപ്രകാശ് എം പി ഉദ്‌ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എൻ സലിൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം ചെറുനാരകം കോട് ജോണി സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് അംഗം എസ് ശ്യാം നാഥ്,പഞ്ചായത്ത് സെക്രട്ടറി എസ് എ ലത, ഡിസിസി ജനറൽ സെക്രട്ടറിമാരായ എ ഷിഹാബുദ്ദീൻ,എൻ ആർ ജോഷി,മണ്ഡലം പ്രസിഡന്റ് എ ആർ ഷമീം,മുൻ ബ്ലോക്ക് പ്രസിഡന്റ് എം കെ ഗംഗാധര തിലകൻ,യൂ ഡി എഫ് ചെയർമാൻ അടയമൺ എസ് മുരളിധരൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.