കല്ലറ പഞ്ചായത്തിലെ ശരവണ ജംഗ്ഷനിൽ പുതിയതായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഡി. കെ മുരളി എം.എൽ എ നാടിന് സമർപ്പിച്ചു.കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.നജിൻഷ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.ബ്ലോക്ക് മെമ്പർ പി.ജെ ശ്രീകല, വാർഡ് മെമ്പർമാരായ ജി.ഷിബുകുമാർ, കെ ഷീല, രാധാമണി, ആർ മോഹനൻ, ജി.ബേബി, ഡി.വിജയകുമാർ, കൃഷ്ണൻകുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
