ആറ്റിങ്ങൽ ഡി.ഇ ഓഫീസിന്റെ മതിലിനുള്ളിൽ പാഴ്മരം വളർന്ന് മതിലിന് ബലക്ഷയമുണ്ടായി പൊളിഞ്ഞു വീഴാവുന്ന അവസ്ഥയിൽ. റോഡരികിൽ മതിൽ അവസാനിക്കുന്നിടത്ത് ആറ്റിങ്ങൽ ഗവ.കോളേജിന്റെ പ്രവേശനകവാടവും ആറ്റിങ്ങൽ ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളുമാണ്. രാവിലെയും വൈകിട്ടും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് മതിലിനോട് ചേർന്നുള്ള നടപ്പാതയിലൂടെ സഞ്ചരിക്കുന്നത്. അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചു നീക്കിയില്ലെങ്കിൽ അപകടത്തിന് വഴിവയ്ക്കുമെന്ന് നാട്ടുകാർ പറയുന്നു.
