അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ഹരിത കൂടാരം പദ്ധതിക്ക് തുടക്കമായി. ആറ്റിങ്ങൽ നഗരസഭ കൃഷി ഓഫീസർ പ്രമോദ് പദ്ധതിയുടെ ഉദ്ഘാടനം രക്ഷിതാക്കൾക്ക് പച്ചക്കറി വിത്തുകൾ നൽകികൊണ്ട് നിർവ്വഹിച്ചു.
100 വീടുകളിലായി രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.
ചെടികളുടെ പരിപാലനം, വളർച്ച, കീടബാധ എന്നിവ നിരീക്ഷിക്കാനും മാറ്റങ്ങൾ വിലയിരുത്താനും കുട്ടികൾക്ക് ചുമതല നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. കാർഷിക സംസ്ക്കാരത്തിന്റെ മഹത്വം കുഞ്ഞുമനസുകളിൽ ഊട്ടി ഉറപ്പിക്കുവാനും വിഷലിപ്തമായ പച്ചക്കറി ഉപയോഗം മൂലം വർദ്ധിച്ചു വരുന്ന ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കുവാനും എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ എസ്. ഷാജികുമാർ, അധ്യാപകരായ ജൂലി പി.എസ്., കാവേരി എസ്., പ്രൈമറി വിഭാഗം ക്ളാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.