പോത്തൻകോട് ടൗൺ റസിഡൻ്റസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ദേശിയ ഡോക്ടഴ്സ് ദിനത്തിൽ പോത്തൻകോട് പഞ്ചായത്ത് പ്രദേശങ്ങളിലുള്ള തോന്നയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം, ഗ വ :ആയൂർവേദ ആശുപത്രി, ഗവ: ഹോമിയോ ആശുപത്രി, ഗവ: സിദ്ധാ ആശുപത്രി, ഗവ: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം പ്രൊഫസർ ഡോക്ടർ ഡി.സുനിൽ – തുടങ്ങി ആശുപത്രികളിലെ എല്ലാ ഡോക്ടർമാരെയും ആദരിച്ചു.
അസോസിയേഷൻ പ്രസിഡൻ്റ് എൻ.സുധീന്ദ്രൻ അദ്ധ്യക്ഷനായിരിക്കുകയും സെക്രട്ടറി സുധൻ എസ്.നായർ സ്വാഗതം പറയുകയും ട്രഷറർ എസ്.ബാബു മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. രാധാകൃഷ്ണൻ നായർ, സംഗീത, സജിതാ സുനിൽ, ഫാറൂഖ്, വേണു ഗോപാലൻ നായർ, അജ്മൽ ഖാൻ എന്നിവർ സംസാരിച്ചു