കൊല്ലമ്പുഴ : കൊല്ലമ്പുഴ പാലത്തിന് സമീപം അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്ന് വൈകുന്നേരം 5അരയോടെ രണ്ടു കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല. ഈ പ്രദേശത്ത് ചെറുതും വലുതുമായ അപകടങ്ങൾ നിത്യ സംഭവമാകുന്നതായാണ് നാട്ടുകാർ പറയുന്നത്. വാഹനങ്ങളുടെ അമിത വേഗതയും വളവും അപകടത്തിന് കാരണമാകുന്നുണ്ട്. ഇരു ചക്ര വാഹനങ്ങളും കാറുകളും അപകടത്തിൽപെടുന്നത് പതിവാണ്. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.