വക്കം : ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വക്കം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വക്കം ചന്തമുക്ക് ജംഗ്ഷനിൽ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. യു.പി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടികൾക്ക് എസ്.പി.സി,എൻ.എസ്.എസ് യൂണിറ്റുകൾ നേതൃത്വം നൽകി.
