വിളപ്പിൽശാല : വാഹനാപകടത്തിൽ മരണപെട്ട വിളപ്പിൽശാല ചക്കിട്ടപാറ ഊറ്റുകുഴി കുന്നിൽ വീട്ടിൽ രാജ കുമാരൻ ബിനുകുമാരി ദമ്പതികളുടെ മകൻ അനന്ദു (20) വിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരമായി പലിശ സഹിതം 46 ലക്ഷം രൂപ അനുവദിച്ചു നെയ്യാറ്റിൻകര മോട്ടോർ ആക്സിഡൻ്റ ക്ലെയിംസ് ട്രൈബ്യൂണൽ കവിതാ ഗംഗാധരൻ വിധി പ്രഖ്യാപിച്ചു.
2018 ആഗസ്റ്റു മാസം തിരുമല പാങ്ങോട് റോഡിൽ അനന്ദു യാത്ര ചെയ്തു പോയ മോട്ടോർ സൈക്കിളിൽ എതിർദിശയിൽ വന്ന കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. ഹർജികക്ഷികൾക്ക് വേണ്ടി അഡ്വക്കേറ്റുമാരായ കാട്ടാക്കട പി.എസ്. അനിൽ, മുഹമ്മദ് മുനീർ എന്നിവർ ഹാജരായി.
 
								 
															 
								 
								 
															 
															 
				

