നെടുമങ്ങാട് പുത്തൻപാലത്തിനു സമീപം റോഡ് വശത്ത് കണ്ട അണലി

viper-555

ജനത്തിരക്കേറിയ നെടുമങ്ങാട് പുത്തൻപാലത്തിനു സമീപം റോഡ് വശത്ത് അണലിയെ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ 10.40 ഓടെയാണു വാഹനയാത്രക്കാർ അണലിയെ കണ്ടത്. റോഡിലെ പൈപ്പിൻ ചുവട്ടിൽ അബോധാവസ്ഥയിലാണ് അണലിയെ കണ്ടത്.

100 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് യുപി എസിലേക്ക് വിദ്യാർഥികളടക്കം കാൽനടയായി വരുന്ന വഴിയിൽ അണലിയെ കണ്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. അണലിക്ക് രണ്ടുകിലോ തൂക്കം വരും.ആർആർടി ടീമിലെ റോഷ്‌നിയും സംഘവും എത്തി അണലിയെ പിടികൂടി. അവശനിലയിൽ ആയിരുന്ന അണലി പിന്നീട് ചത്തുപോയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!