ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ മൂന്നുമുക്കിനടുത്ത് ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനം തെന്നിവീണ് റോഡിലേക്ക് തെറിച്ചു വീണ യുവാവിന്റെ കയ്യിലൂടെ പിന്നാലെ വന്ന ടാങ്കർ ലോറി കയറി ഇറങ്ങി. ഇന്ന് രാവിലെ 9 മണിയോടെ മൂന്നുമുക്ക് സിഗ്നൽ കഴിഞ്ഞ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ നഗരൂർ സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന ഇരുചക്ര വാഹനമാണ് ഓടിക്കൊണ്ടിരിക്കെ തെന്നി വീണത്. പിന്നാലെ വന്ന ടാങ്കർ ലോറിയുടെ ചക്രങ്ങൾ യുവാവിന്റെ ഇടത് കയ്യിലൂടെ കയറി ഇറങ്ങി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി
