പ്രൊഫ.വി.സാംബശിവന്റെ 96- ാം ജൻമദിനത്തിന്റെ ഭാഗമായി വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും കഥാപ്രസംഗാവതരണവും നടത്തുന്നു.
ജൂലൈ 6 നു വൈകിട്ട് 5 മണിക്ക് നെല്ലനാട് പഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ ആണ് പരിപാടി നടക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. തോന്നയ്ക്കൽ മണികണ്ഠൻ അനുസ്മരണ പ്രഭാഷണം നടത്തുന്നതാണ്. മുതിർന്ന കാഥികർക്കൊപ്പം പിന്നണിയിൽ പ്രവർത്തിച്ച കലാകാരൻ പേടികുളം രവിയെ ആദരിക്കുന്നു. തുടർന്ന് കഥാപ്രസംഗം “അനീസ്യ ” അവതരിപ്പിക്കുന്നത് കാഥികൻ പിരപ്പൻകോട് മധു .