കല്ലമ്പലം: കേരള സ്റ്റേറ്റ് സുന്നീ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എസ് എസ് എഫ്) മുപ്പത്തി രണ്ടാമത് എഡിഷൻ തിരുവനന്തപുരം ജില്ലാ സാഹിത്യോത്സവിന് മുന്നോടിയായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ജൂലൈ 26,27 തീയതികളിലായി പാലച്ചിറ നജീദ് റോയൽ കോളേജിൽ വെച്ച് നടക്കുന്ന ജില്ലാ സാഹിത്യോത്സവിൽ നൂറ്റി എമ്പത്തി മൂന്ന് മത്സരങ്ങളിൽ ജില്ലയിലെ അഞ്ചു ഡിവിഷനുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട മുന്നൂറിൽ അധികം വിദ്യാർഥികൾ പങ്കെടുക്കും.
കല്ലമ്പലം രാജകുമാരി കോൺഫറൻസ് ഹാളിൽ എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് അബ്ദുല്ല ഫാളിലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് കെ.എം.ഹാഷിം ഹാജി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി ജാബിർ ഫാളിലി വിഷയാവതരണം നടത്തി.
സ്വാഗത സംഘം ചെയർമാനായി സയ്യിദ് മുഹമ്മദ് ജൗഹരിയെയും ജനറൽ കൺവീനറായി നൗഫൽ മദനിയെയും ഫിനാൻസ് കൺവീനറായി നിജാസ് ആലംകോടിനെയും തിരഞ്ഞെടുത്തു.
അംഗങ്ങൾ: അനീസ് സഖാഫി,സക്കീർ ഹുസൈൻ,ത്വാഹാ മഹ്ളരി, സാബിർ സൈനി,എസ്.സിയാദ്, റാഷിദ് പാലച്ചിറ,ഹാരിസ് മഹ്‌ളരി,മുസമ്മിൽ മുസ്ലിയാർ,റിയാസ് ആലംകോട്,ജിഹാദ് നൂറാനി,അനസ് നഗരൂർ,അഹ്മദ് ബാഖവി,ഹസ്സൻ സഅദി,അഹമ്മദ് നഈമി,അലിഫ് വെള്ളൂർക്കോണം,ജസീം ജൗഹരി,അഷ്‌കർ അഹ്സനി.
യോഗത്തിൽ ജില്ലാ സെക്രട്ടറി ശഹീദ് സ്വാഗതവും,റിയാസ് സഖാഫി നന്ദിയും പറഞ്ഞു.