വെഞ്ഞാറമൂട്:കാഥികകുലപതി വി.സാംബശിവന്റെ 96 -ാം ജൻദിനത്തോടനുബന്ധിച്ച് ജീവകലകലാ സാംസ്കാരിക മണ്ഡലം വെഞ്ഞാറമൂട്ടിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പ്രഭാഷകൻ തോന്നയ്ക്കൽ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കഥാപ്രസംഗകലയിലെ മുതിർന്ന കലാകാരൻ പേടികുളം രവിയെ ആദരിച്ചു. തുടർന്ന് നിറഞ്ഞ സദസ്സിന് മുൻപാകെ കാഥികൻ പിരപ്പൻകോട് മധു അനീസ്യ അവതരിപ്പിച്ചു. ജീവകല സെക്രട്ടറി വി എസ് ബിജുകുമാർ സ്വാഗതവും ജോ.സെക്രട്ടറി പി മധു നന്ദിയും പറഞ്ഞു.