കിഴുവിലം : ഇരട്ടക്കലിംഗ്,എമർജിംഗ് ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സുഹൃത്ത്സംഗമം സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവഹിച്ചു.
ക്ലബ് പ്രസിഡന്റ് നൗഷാദ് പുത്തൻവിള അധ്യക്ഷനായി.കിഴുവിലം ഗ്രാമപഞ്ചായത്ത് അംഗം അനീഷ് പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. ക്ലബ്സെക്രട്ടറി പ്രവീൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശാംജിത്ത് നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയംനേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.