കല്ലമ്പലം : വിദേശത്തുനിന്ന് എംഡി എം എ കടത്തി കൊണ്ടുവന്ന രണ്ടുപേരെ കല്ലമ്പലത്ത് വച്ച് പോലീസ് ഡാൻസ് ഡാഫ് സംഘം പിടികൂടി. കല്ലമ്പലം സ്വദേശികളായ നന്ദു, സഞ്ജു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശം നിന്നും കോടികൾ വില മതിക്കുന്ന ഒന്നേകാൽ കിലോ എംഡി എം എ കണ്ടെടുത്തു. ഒമാനിൽ നിന്നും ഇന്നലെ രാത്രിയാണ് ഇവർ തിരുവനന്തപുരം എയർപോർട്ടിൽ എത്തിയത്. തുടർന്ന് കുടുംബത്തോടൊപ്പം ഇന്നോവ കാറിൽ കല്ലമ്പലത്തേക്ക് വരികയായിരുന്നു. ഡാൻസ് ഡാഫ് സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം പരിശോധിച്ചത്. സഞ്ജു സമാനമായ കേസിൽ നേരത്തെ അറസ്റ്റിൽ ആയിട്ടുണ്ട്.
